കറാച്ചി: അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടാത്തതില്‍ മനംനൊന്ത് പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന് മുഹമ്മദ...
കറാച്ചി: അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടാത്തതില്‍ മനംനൊന്ത് പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന് മുഹമ്മദ് സര്യാബ് ആത്മഹത്യ ചെയ്തു.
തൊണ്ണൂറുകളില്‍ അഞ്ച് ഏകദിന മത്സരങ്ങളില്‍ പാകിസ്ഥാന് വേണ്ടി കളിച്ചയാളാണ് അമീര്‍ ഹാനിഫ്. അദ്ദേഹത്തിന്റെ മൂത്ത മകനാണ് മുഹമ്മദ് സര്യാബ്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.
ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി മുഹമ്മദ് എത്തിയിരുന്നു. എന്നാല്‍ കളിക്കിടയില്‍ പരിക്കേറ്റ ഇയാളെ അധികൃതര്‍ തിരിച്ച് പറഞ്ഞു വിടുകയായിരുന്നു. പരിക്ക് മാറി എത്തിയാല്‍ തിരിച്ചെടുക്കാമെന്ന ഉറപ്പിന്മേലാണ് അന്ന് മുഹമ്മദ് മടങ്ങിയത്.
എന്നാല്‍ പരിക്കുമാറി തിരിച്ചെത്തിയപ്പോള്‍ പ്രായപരിധി കഴിഞ്ഞെന്ന് അധികൃത്യര്‍ അറിയിക്കുകയായിരുന്നു. അതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു.
എന്നാല്‍ തന്റെ മകനെ കോച്ചും മറ്റുള്ളവരും ചേര്‍ന്ന് അത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നെന്ന് അമീര്‍ ഹാനിഫ് ആരോപണം ഉന്നയിച്ചു.
COMMENTS