റാമല്ല: ഇസ്രയേല്‍ - പാലസ്തീന് പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് പാലസ്തീന് പ്രസിഡ...
റാമല്ല: ഇസ്രയേല്‍ - പാലസ്തീന് പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് പാലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
ഇന്ത്യയും പാലസ്തീനും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന സ്വീകരണമായിരിക്കും മോദിക്ക് ഒരുക്കുന്നതെന്നും പാലസ്തീന് പ്രസിഡന്റ് പറഞ്ഞു.
ശനിയാഴ്ചയാണ് മോദി പാലസ്തീനിലെത്തുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന് സന്ദര്‍ശിക്കുന്നത്. സമാധാന ശ്രമങ്ങള്‍, ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്നങ്ങള്‍ ഇവയെല്ലാം മോദിയുമായി ചര്‍ച്ചചെയ്യും. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാലസ്തീന് പ്രസിഡന്റ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
COMMENTS