തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന് എടുത്ത രേഖ നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ അംഗീകരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ശുപാ...
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന് എടുത്ത രേഖ നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ അംഗീകരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിനുവേണ്ടി ഡോ. ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ദ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വാക്സിനേഷന് രേഖ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ശുപാര്‍ശയുള്ളത്.
ഇതുകൂടാതെ ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ടു വകുപ്പുകളായി തിരിക്കണമെന്നും മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
ഇതുകൂടാതെ പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാന് വേണമെന്നും ഭിന്നലിംഗക്കാര്‍ക്കുള്ള ശസ്ത്രക്രിയ കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഈ റിപ്പോര്‍ട്ടിന്റെ കരട് രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
COMMENTS