തിരുവനന്തപുരം: ചികിത്സാ ചെലവുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഇടത് എം.എല്‍.എമാര്‍ മുന്നില്‍. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തും ഇവര്‍ തന്നെയാണ...
തിരുവനന്തപുരം: ചികിത്സാ ചെലവുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഇടത് എം.എല്‍.എമാര്‍ മുന്നില്‍. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തും ഇവര്‍ തന്നെയാണ് മുന്നിലുള്ളത്.
പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ ചികിത്സാ ചെലവ് കൈപ്പറ്റിയ നാലില്‍ മൂന്നുപേരും അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ കൈപ്പറ്റിയ 13 ല്‍ എട്ടു പേരും ഇടത് എം.എല്‍.എമാരാണ്. ഇതില്‍ ഒരു കോടി 91 ലക്ഷം രൂപ കൈപ്പറ്റിയ തോമസ് ചാണ്ടിയാണ് മുന്‍പന്തിയിലുള്ളത്.
നിയമസഭാ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിധിയില്ലാത്ത ചികിത്സാ ചെലവായി സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യമാണ് ഇവര്‍ അവസരമാക്കുന്നത്.
2011 മുതല്‍ 2016 വരെയുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ ചികിത്സാ ഇനത്തില്‍ കൈപ്പറ്റിയത് അഞ്ചു കോടിയോളം രൂപയാണ്.
COMMENTS