ഗുവാഹത്തി: നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി കേരള ബ് ളാസ്റ്റേഴ്സ് ഐഎസ്എലില്‍ പ്രതീ...
വെസ് ബ്രൗണാണ് വിജയ ഗോള്‍ നേടിയ ടീമിന്റെ പ്ളേ ഓഫ് പ്രതീക്ഷകള്‍ കാത്തത്. വെസ് ബ്രൗണിന്റെ കന്നി ഐഎസ്എല്‍ ഗോള്‍ കോര്‍ണറില്‍നിന്നായിരുന്നു.
16 മത്സരങ്ങളില്‍നിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കേരളത്തിനു തൊട്ടു പിന്നിലുള്ള എഫ്സി ഗോവയ്ക്ക് 20 പോയിന്റുണ്ട്. നാലാം സ്ഥാനത്തുള്ള ജംഷഡ്പുര്‍ എഫ്സിക്ക് 15 മത്സരങ്ങളില്‍നിന്ന് 25 പോയിന്റുണ്ട്. വരും മത്സരങ്ങളില്‍ ജംഷഡ്പുരും ഗോവയും പരാജയപ്പെട്ടാല്‍ കേരളത്തിനു പ്രതീക്ഷ വയ്ക്കാമെന്നു മാത്രം.
മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ബ്രൗണ്‍, 28 ാം മിനിറ്റില്‍ ജാക്കിചന്ദ് സിംഗിന്റെ കോര്‍ണര്‍കിക്കിന് ചാടി തലവയ്ക്കുകയായിരുന്നു. പിന്നീടും അവസരങ്ങള്‍ പലതും കിട്ടിയിട്ടും ഗോള്‍ എണ്ണം കൂട്ടാന്‍ കേരളത്തിനായില്ല. ഇത് ഇനിയുള്ള വഴിയില്‍ തിരിച്ചടിയാവാതിരുന്നാല് ഭാഗ്യം.
ধন্যবাদ @WesBrown24 কে যার গোলে গুয়াহাটিতে জয় পেল @KeralaBlasters সঙ্গে প্রথম চারের দৌড়ে টিকিয়ে রাখল দলকে।https://t.co/cVyUhTONeX#ISLRecap #LetsFootball #NEUKER pic.twitter.com/GhGNWgnr6i
— Indian Super League (@IndSuperLeague) February 17, 2018
നോര്‍ത്ത് ഈസ്റ്റിന്റെ നല്ല മുന്നേറ്റങ്ങള്‍ പലതും നടത്തിയെങ്കിലും മിക്ക ശ്രമങ്ങളും ബാറിലിടിച്ച് പുറത്തേക്കു പോവുന്ന കാഴ്ചയാണ് കാണാനായത്.
രണ്ടാം പകുതിയിലാണ് നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നു കളിച്ചത്. അവര്‍ക്കും അവസരങ്ങള്‍ ഒട്ടും കുറവായിരുന്നില്ല. പക്ഷേ, ഒരു അവസരവും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.
Berbatov set up Baldvinsson, who saw his shot saved by Rehenesh!
— Indian Super League (@IndSuperLeague) February 17, 2018
Watch it LIVE on @hotstartweets: https://t.co/5FAmYYAcbL
JioTV users can watch it LIVE on the app. #ISLMoments #NEUKER #LetsFootball pic.twitter.com/8lI4zCrMwI
Keywords: Kerala, ISl, Kerala Blasters, Football, CK Vineeth, Sachin Tendulkar
COMMENTS