Search

സി.പി.എമ്മിന്റെ കാഴ്ചപ്പാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍




ഇടുക്കി: സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തവന്നു. സി.പി.ഐ ഇടുക്കി ജില്ലാസമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് കാനം രാജേന്ദ്രന്‍ സി.പി.എമ്മിന്റെ കാഴ്ചപ്പാടിനെതിരെ സംസാരിച്ചത്.

സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ളത് ഒരു വീട്ടിലെ സഹോദരന്മാര്‍ തമ്മിലുള്ള വഴക്ക് മാത്രമാണെന്നും സി.പി.ഐ ദുര്‍ബ്ബലപ്പെട്ടാലും മുന്നണി ശക്തിപ്പെടും എന്ന രീതിയിലേക്ക് സി.പി.എം പോകരുതെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സെക്രട്ടേറിയറ്റിനുള്ളില്‍ കയറാതെ ചുറ്റി നടന്ന ഒരു കാലം സി.പിഎമ്മിനുണ്ടായിരുന്നെന്നും അതിനാല്‍ ചരിത്രം മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഫില്‍ കയറാന്‍ ആരും കാത്തുനില്‍ക്കേണ്ടതില്ലെന്നും അപേക്ഷ ക്ഷണിക്കാതെ ആരെയും എല്‍.ഡി.എഫില്‍ എടുക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സി.പി.എമ്മിന്റെ കാഴ്ചപ്പാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍