ചെന്നൈ: താന്‍ സിനിമ അഭിനയം നിര്‍ത്തുകയാണെന്ന് നടന് കമലഹാസന് വ്യക്തമാക്കി. ഇനി മുതല്‍ മുഴുവന്‍ സമയം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെ...
ചെന്നൈ: താന്‍ സിനിമ അഭിനയം നിര്‍ത്തുകയാണെന്ന് നടന് കമലഹാസന് വ്യക്തമാക്കി. ഇനി മുതല്‍ മുഴുവന്‍ സമയം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെന്നും കമലഹാസന് പറഞ്ഞു.
ഈ വിഷയത്തിലുള്ള പ്രഖ്യാപനം അടുത്ത ബുധനാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രജനീകാന്തുമായി രാഷ്ട്രീയത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുമോ എന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അക്കാര്യം രജനീകാന്ത് തീരുമാനിക്കുമെന്നും അദ്ദേഹം വിശദമാക്കി.
തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കുമെന്നും ദ്രാവിഡരുടെ ശരീരത്തിന്റെ നിറം കറുപ്പായതിനാലാണ് അത് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു അഭിനേതാവായി മരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് മരിക്കുമെന്ന് താന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും കമല്ഹാസന് വ്യക്തമാക്കി.
COMMENTS