കൊച്ചി: പ്രമുഖ വ്യവസായിയും ജ്വല്ലറി ഉടമയുമായ അറ്റ്ലസ് രാമചന്ദ്രന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഗോള്‍ഡ് മര്ച്ചന്റ്സ...
കൊച്ചി: പ്രമുഖ വ്യവസായിയും ജ്വല്ലറി ഉടമയുമായ അറ്റ്ലസ് രാമചന്ദ്രന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഗോള്‍ഡ് മര്‍ച്ചന്റ്സ് യൂണിയനും വോയ്സ് ഒഫ് ജസ്റ്റീസും സംയുക്തമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഈ കൂട്ടായ്മയുടെ ഉദ്ഘാടനം മാധ്യമപ്രവര്ത്തകന് സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഈ കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും കഴിഞ്ഞ പുതുവത്സരത്തില്‍ ദുബായിലെ ജയിലിലെത്തി അറ്റ്ലസ് രാമചന്ദ്രനെ കണ്ട കാര്യവും പങ്കുവച്ചു.
അറ്റ്ലസ് രാമചന്ദ്രന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണ വ്യാപാരികള്‍ യോഗത്തില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് അവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പലരെയും അന്ധമായി വിശ്വസിച്ചതിനാലാണ് അറ്റ്ലസ് രാമചന്ദ്രന് ഈ ദുരവസ്ഥ ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കി.
COMMENTS