ജൊഹാന്നസ്ബര്‍ഗ്: ആദ്യ ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയയാത്ര തുടരുന്നു. ശിഖര്‍ ധവാനും ഭു...
ജൊഹാന്നസ്ബര്‍ഗ്: ആദ്യ ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയയാത്ര തുടരുന്നു. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യയുടെ വിജയശില്പികള്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടുകയായിരുന്നു. രണ്ടു സിക്സറുകളും 10 ഫോറുമായിട്ടായിരുന്നു ശിഖര്‍ ധവാന്റെ താണ്ഡവം. 39 പന്തിലാണ് ധവാന് 72 റണ്‍സ് അടച്ചുകൂട്ടിയത്.
ഇന്നിംഗ്സിലെ ആദ്യ പന്തുതന്നെ സിക്സര്‍ പറത്തിക്കൊണ്ടാണ് രോഹിത് ശര്‍മ തുടങ്ങിയത്. ഒമ്പതു പന്തില്‍ രണ്ടു സിക്സും രണ്ടു ഫോറും പറത്തി കത്തിക്കയറിയ രോഹിതിനെ ഡാല പെട്ടെന്നു തന്നെ മടക്കി.
വലിയൊരു ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സുരഷ് റെയ്ന മൂന്നാം നമ്പറില്‍ കത്തിക്കയറുന്നതിനിടെ അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്താവുമ്പോള്‍ 15 റണ്‍സ് നേടിയിരുന്നു.
പിന്നീടെത്തിയെ ക്യാപ്റ്റന്‍ വിരാട് കോലി മെല്ലെത്തുടങ്ങി കത്താന്‍ തുടങ്ങിയതിനിടെ 26 (20) ഷാംസി വിക്കറ്റിനു മുന്നില്‍ കുടുക്കി പുറത്താക്കി. മുന്‍ ക്യാപ്ടന് എംഎസ് ധോണിക്കും (16) കാര്യമായൊന്നും ചെയ്യാനായില്ല. മനീഷ് പാണ്ഡെയും (29), ഹാര്‍ദിക് പാണ്ഡ്യയും (13) പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ഹെന്‍ട്രിക്സും (70) ഫര്ഹാന് ബെഹാര്ദീനും (39) മാത്രമാണ് പൊരുതിയത്. ഹീന്റിച്ച് ക്ലാസന് (16), സ്മുട്സ് (14), ഫെഹ്ലുക്വായോയും (13) കാര്യമായ സംഭാവന നല്കാനാവാതെ പുറത്തായി.
ആതിഥേയരുടെ മുന്‍നിരയും വാലറ്റവും തകര്‍ത്തുകൊണ്ടാണ് ഭുവി ആഞ്ഞടിച്ചത്. ഓപ്പണര്‍ സ്മുട്സിനെയും ക്യാപ്റ്റന്‍ ജെപി ഡുമിനിയേയും വീഴ്ത്തിയ ഭുവി, രണ്ടാമത്തെ സ്പെല്ലില് ഹെന്‍ട്രിക്സിനെയും പുറത്താക്കി.
മില്ലറെ പാണ്ഡ്യയും ബെഹാര്‍ദീനെ ചാഹലും പുറത്താക്കിയതോടെ ഇന്ത്യ കളി ഇന്ത്യയുടെ വരുതിയിലാവുകയായിരുന്നു.
Keywords: India, South Africa, T20, Cricket, Shikhar Dhawan, Bhuwaneshwar Kumar
COMMENTS