തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പെന്ഷന് കുടിശ്ശിക ബുധനാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പെന്ഷന് കുടിശ്ശിക ബുധനാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച പെന്ഷന് കുടിശ്ശിക നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പെന്‍ഷന്‍കാരുടെ സംഘടനയായ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് അസോസിയേഷനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ അസോസിയേഷന് തീരുമാനിച്ചത്.
261 കോടി രൂപയാണ് പെന്ഷന് കുടിശ്ശിക തീര്‍ക്കാന്‍ വേണ്ടത്. ഇതിനുള്ള തുക സഹകരണബാങ്കുകളില്‍ നിന്ന് വായ്പയെടുക്കും. വായ്പയെടുക്കുന്നതിന് സഹകരണബാങ്കുകളുമായുള്ള ധാരണാപത്രം വെള്ളിയാഴ്ച തയ്യാറാക്കും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്നും അതിനായി മാര്‍ഗരേഖ തയ്യാറാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Keywords: Kerala State RTC, Pension, strike, Kerala

COMMENTS