Search

സ്വകാര്യ ബസ്സുടമകള്‍ക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍


തിരുവനന്തപുരം: സമരം തുടരുന്ന സ്വകാര്യ ബസ്സുടമകള്‍ക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തി. പെര്‍മിറ്റ് നിബന്ധന പാലിക്കാതിരിക്കാനുള്ള കാരണം ഉടന്‍ ബോധിപ്പിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ഇതിനായി എല്ലാ ബസ്സുടമകള്‍ക്കും നോട്ടീസ് നല്‍കാന്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദ്ദേസം നല്‍കി. എത്രയും വേഗം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കാരണം ബോധിപ്പിക്കാത്ത ബസ്സുടമകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ  ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, മിനിമം ചാര്‍ജ്ജ് പത്തു രൂപയാക്കുക എന്നിവയാണ് ബസ്സുടമകളുടെ ആവശ്യം. ബസ്സുടമകള്‍ കഴിഞ്ഞദിവസം ഗതാഗത മന്ത്രി എ.കെ.ശശീന്ദനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

എന്നാല്‍ സമരം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ബസ്സുടമകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസവുമുണ്ട്.

കഴിഞ്ഞ നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം ജനങ്ങളെ വലച്ചിരിക്കുകയാണ്.

സ്വകാര്യ ബസുകള്‍ മാത്രമുള്ള മലയോര ഗ്രാമങ്ങളെയാണ് ഈ സമരം കാര്യമായി ബാധിച്ചിരിക്കുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സ്വകാര്യ ബസ്സുടമകള്‍ക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍