കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന് കൈമാറി. സിസി ടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍, രണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന് കൈമാറി. സിസി ടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍, രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ എന്നിവയാണ് ദിലീപിന് കൈമാറിയത്. ഇതോടൊപ്പം ഒന്നാം പ്രതി സുനില്‍ കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതത്തിന്റെ ശബ്ദരേഖയുമുണ്ട്.
ദിലീപിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാന്‍ അവകാശമുണ്ടെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം ശരിവച്ച കോടതി പ്രതിഭാഗത്തിന് തെളിവുകള്‍ കൈമാറുകയായിരുന്നു.
COMMENTS