തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസ് - സി.പി.എം സഖ്യസാധ്യത ഒരിക്കലും ഉണ്ടാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ...
തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസ് - സി.പി.എം സഖ്യസാധ്യത ഒരിക്കലും ഉണ്ടാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. രാഷ്ട്രീയ അടവുനയം നയപരമായ യോജിപ്പുള്ളവരുമായി മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഗ്ഗീയതയ്ക്കും ഉദാരവത്കരണത്തിനുംഎതിരെയാണ് സഖ്യം ഉണ്ടാകേണ്ടതെന്നും കോടിയേരി വ്യക്തമാക്കി. ബഹുജന അടിത്തറ കൂട്ടാനുള്ള ശ്രമം ഇടതുമുന്നണിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.
മുഖ്യമന്ത്രി പിണറായിവിജയനടക്കം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
COMMENTS