ആലപ്പുഴ/കോഴിക്കോട്: ആലപ്പുഴയിലെ പൂച്ചാക്കലിലും കോഴിക്കോട്ടെ കക്കോടിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ ആന്ധ്രാ സ്വദേശ...
ആലപ്പുഴ/കോഴിക്കോട്: ആലപ്പുഴയിലെ പൂച്ചാക്കലിലും കോഴിക്കോട്ടെ കക്കോടിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ ആന്ധ്രാ സ്വദേശിയെ പൊലീസ് പിടികൂടി. ആന്ധ്ര അനന്തപുരം വീരബലിപ്പേട്ട സ്വദേശി ചിന്നപ്പയെയാണ് അറസ്റ്റ് ചെയ്തത്.
പൂച്ചാക്കല്‍ പാണാവള്ളി അരയന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിന്ന് യുകെജി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് ചിന്നപ്പ പിടിയിലായത്.
ചിന്നപ്പ കുട്ടിയെ പണം കാട്ടി കൂടെ ചെല്ലാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചന്നപ്പയെ ഓടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കോഴിക്കോട് കക്കോടി ചേലപ്പുറത്ത് ബിനീഷിന്റെ ഭാര്യ അപര്‍ണയുടെ കയ്യിലിരുന്ന ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. അടുക്കളയില്‍ നില്‍ക്കുകയായിരുന്നു അപര്‍ണയും കുട്ടിയും. അപര്‍ണ ബഹളമുണ്ടാക്കിയപ്പോള്‍ അജ്ഞാതന്‍ കുട്ടിയെ വീട്ടിനു പുറത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
അപര്‍ണയുടെയും കുട്ടിയുടെയും മാല പൊട്ടിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
Keywords: Kidnapping, Police, arrest, Kozhikkode, Alappuzha

COMMENTS