തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തുവന്നു. ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ ബാറുകളും ത...
തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തുവന്നു. ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ ബാറുകളും തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉറപ്പുനല്‍കിയിരുന്നെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.
കെ.എം.മാണിയും സി.പി.എമ്മും തമ്മില്‍ ഒന്നിക്കാന്‍ നീക്കം നടക്കുന്ന അവസരത്തിലാണ് ബിജു രമേശിന്റെ ഈ വെളിപ്പെടുത്തല്‍. മാണിക്കെതിരായ ബാര്‍ കോഴക്കേസ് സി.പി.എം അട്ടിമറിക്കുകയാണെന്നും ഭൂരിഭാഗം ബാറുടമകളെയും സി.പി.എം വഞ്ചിച്ചുവെന്നും ബിജു രമേശ് ആരോപിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്നതും ബാര്‍ കോഴക്കേസും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഇടതുപക്ഷം ആയുധമാക്കിയിരുന്നു.
26 യു.ഡി.എഫ് എം.എല്‍.എമാരുടെ അനധികൃത സ്വത്തു സമ്പാദനത്തിന്റെ വിവരങ്ങള്‍ കയ്യിലുണ്ടെന്നും ബാര്‍ കോഴക്കേസില്‍ മൊഴി നല്കാന് തയ്യാറായ ബാറുടമകളില്‍ നിന്ന് വിജിലന്‍സ് മൊഴി എടുക്കുന്നില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.
COMMENTS