BREAKING NEWS
Search

ആന്റണി ഡൊമനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, നാലു ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കിനെ രാഷ്ട്രപതി നിയമിച്ചു.

നാലു ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. കര്‍ണാടക ഹൈക്കോ
ടതി ചീഫ് ജസ്റ്റിസായി മേഘാലയ ഹൈക്കോടതി ജഡ്ജിയായിരുന്ന ദിനേശ് മഹേശ്വരിയെ നിയമിച്ചു.

ത്രിപുര ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് അജയ് രസ്‌തോഗിയെ നിയമിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാണ് അജയ്.

അലഹബാദ് ഹൈക്കോടതി ജഡ്ജി തരുണ്‍ അഗര്‍വാലയെ മേഘാലയ ചീഫ് ജസ്റ്റിസായും ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിലാഷ കുമാരിയെ മണിപ്പൂര്‍ ചീഫ് ജസ്റ്റിസായും നിയമിച്ചു.

Keywords: Kerala high court chief justice, Justice Antony Dominic


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ആന്റണി ഡൊമനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, നാലു ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു