ചെന്നൈ: ഫേസ്ബുക്കിലൂടെ തന്നെ നിരന്തരം ശല്യം ചെയ്ത യുവാവിന് നടി മീര വാസുദേവ് നല്ല തിരിച്ചടി കൊടുത്തു. അയാളുടെ സന്ദേശങ്ങള്‍ സ്ക്രീന്‍ ഷോ...
ചെന്നൈ: ഫേസ്ബുക്കിലൂടെ തന്നെ നിരന്തരം ശല്യം ചെയ്ത യുവാവിന് നടി മീര വാസുദേവ് നല്ല തിരിച്ചടി കൊടുത്തു. അയാളുടെ സന്ദേശങ്ങള്‍ സ്ക്രീന്‍ ഷോട്ടോടുകൂടി ഫേസ്ബുക്കിലിട്ടാണ് നടി പ്രതികരിച്ചത്.
വിവാഹ അഭ്യര്‍ത്ഥന നടത്തുകയും നടിയുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി അയച്ചുകൊടുക്കുകയും ചെയ്ത വിമല്‍കുമാര്‍ എന്ന യുവാവിന്റെ സന്ദേശമാണ് നടി സ്ക്രീന്‍ ഷോട്ടോടുകൂടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
നിങ്ങളുടെ പ്രവൃത്തിയില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ജനങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ലെന്നും നിങ്ങള്‍ നിങ്ങളുടെ ദിവസം കുടുംബത്തോടൊപ്പവും ഇഷ്ടമുള്ളവരോടൊപ്പവും ചെലവഴിക്കാനും ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാമെന്നും മീര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
COMMENTS