കൊച്ചി: മോഹന്‍ലാല്‍ ചിത്രം നീരാളിയില്‍ നായികയായി മീരാ ജാസ്മിനെത്തുന്നു എന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചു. ചിത്രത്തില്‍ മോഹ...
കൊച്ചി: മോഹന്‍ലാല്‍ ചിത്രം നീരാളിയില്‍ നായികയായി മീരാ ജാസ്മിനെത്തുന്നു എന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചു.
ചിത്രത്തില്‍ മോഹന്‍ലാലിന് നായിക ഇല്ലെന്നും രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളായി പാര്‍വ്വതി നായരും നദിയാ മൊയ്തുവുമാണ് എത്തുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കിച്ച സുദീപ്, നാസര്‍, സുരാജ് വെഞ്ഞാറമ്മൂട്, ദിലീഷ് പോത്തന് എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു സ്റ്റൈലൈസ്ഡ് ത്രില്ലറായ നീരാളിയുടെ തിരക്കഥ നവാഗതനായ സാജു തോമസിന്റേതാണ്.
മുംബൈ, പൂനെ, സത്താറ, മംഗോളിയ, തായ്ലന്ഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.
മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
COMMENTS