മൂവാറ്റുപുഴ: പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടന് ജയസൂര്യ നല്കിയ അപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പന്ത്രണ്...
മൂവാറ്റുപുഴ: പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടന് ജയസൂര്യ നല്കിയ അപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പന്ത്രണ്ടിലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അപേക്ഷ മാറ്റിയത്.
ജയസൂര്യയ്ക്കെതിരെ ചെലവന്നൂര്‍ കായല്‍ കയ്യേറ്റ കേസ് നിലനില്‍ക്കുന്നതിനാലാണ് പാസ്പോര്‍ട്ട് പുതുക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമായി വന്നത്.
എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടും ജാമ്യം എടുക്കാതെ എങ്ങനെയാണ് പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ച് ജയസൂര്യ ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നു കാണിച്ച് പരാതി നല്‍കിയിരുന്നത്. കോര്പ്പറേഷന് അധികൃതരും ഇതിന് കൂട്ടുനിന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് ജയസൂര്യയ്ക്ക് പാസ്പോര്‍ട്ടിനായി കോടതിയെ സമീപിക്കേണ്ടി വന്നത്.
COMMENTS