തിരുവനന്തപുരം; മുന്‍മന്ത്രി തോമസ്ചാണ്ടിക്കെതിരെ എഫ്.ഐ.ആര് സമര്‍പ്പിച്ച ദിവസം തന്നെ ആ കേസ് അന്വേഷിക്കുന്ന സംസ്ഥാനത്തെ വിജിലന്‍സ് സംഘത്...
തിരുവനന്തപുരം; മുന്‍മന്ത്രി തോമസ്ചാണ്ടിക്കെതിരെ എഫ്.ഐ.ആര് സമര്‍പ്പിച്ച ദിവസം തന്നെ ആ കേസ് അന്വേഷിക്കുന്ന സംസ്ഥാനത്തെ വിജിലന്‍സ് സംഘത്തെ മാറ്റിയത് വിജിലന്‍സ് സംവിധാനത്തിന്റെ തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നുവെന്ന് വി.എം.സുധീരന് ആരോപിച്ചു.
സംസ്ഥാന പൊലീസ് മേധാവി തന്നെ വിജിലന്‍സ് മേധാവിയായും തുടരുന്നത് കേസ് അട്ടിമറിക്കാനാണെന്ന് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വിജിലന്‍സ് സംവിധാനം തീര്‍ത്തും പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍, ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സംവിധാനത്തില്‍ സ്വതന്ത്ര സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന് രൂപീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
COMMENTS