Search

ഉണ്ണി മുകുന്ദനെതിരെ യുവതി വീണ്ടും കോടതിയില്‍




കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു എന്ന് കാണിച്ച് പരാതിക്കാരി വീണ്ടും കോടതിയിലെത്തി. ഉണ്ണി മുകുന്ദന്‍ തന്റെ പേര് വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും പരാതിക്കാരി കോടതിയില്‍ വെളിപ്പെടുത്തി. അതിനാല്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം സി.ജെ.എം കോടതിയുടേതാണ് നിര്‍ദ്ദേശം.

പീഡനകേസില്‍ ഉള്‍പ്പെടുത്തും എന്നുപറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്ന ഉണ്ണി മുകുന്ദന്റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഉണ്ണി മുകുന്ദനെതിരെ യുവതി വീണ്ടും കോടതിയില്‍