കണ്ണൂര്‍: ചെറുപുഴയില്‍ അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍. ചെറുപുഴ പാടിയോട്ടുചാലില്‍ കൊളങ്ങരവളപ്പില്‍ രാഘവന് (54), ഭാര് ശോഭ (45), മ...
മാതാപിതാക്കള്‍ തൂങ്ങിമരിച്ച നിലയിലും ഗോപിത അതേ മുറിയില്‍ കട്ടിലില്‍ മരിച്ചനിലയിലുമായിരുന്നു.
വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പു കിട്ടിയിട്ടുണ്ട്. പൊലീസിനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വെച്ചേറെ കുറിപ്പ് എഴുതി വച്ചശേഷമാണ് കുടുംബം ജീവനൊടുക്കിയത്.
വീട്ടിലുള്ളവരെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗോപിക തൃശൂര്‍ വിമല കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. മികച്ച ഹാന്‍ഡ് ബാള്‍ താരവും സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ് ബാള്‍ ടീം അംഗവുമാണ് ഗോപിക.
രാഘവന്റെയും ശോഭയുടെയും മകന് ജിതിനെ സെപ്തംബറില്‍ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Keywords: Kannur, suicide, family members, death
COMMENTS