തിരുപ്പതി: തിരുമല വെങ്കിടാചലപതി ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ക്ഷേത്രത്തിലെ 44 ജീവനക്ക...
തിരുപ്പതി: തിരുമല വെങ്കിടാചലപതി
ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ക്ഷേത്രത്തിലെ 44 ജീവനക്കാര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
ഹിന്ദു വിശ്വാസികളല്ലാത്ത ജീവനക്കാരെ ഇവിടെ നിയമിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പിരിച്ചുവിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവരെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഈ ക്ഷേത്രത്തിലെ ഒരു ജീവനക്കാരി സ്വന്തം കാറില്‍ ക്രിസ്ത്യന്പള്ളിയില് പോകുന്നതും പ്രാര്‍ത്ഥിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാപകമായ എതിര്‍പ്പുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയത്.
2007 മുതല്‍ ക്ഷേത്രത്തില്‍ ഹിന്ദു ജീവനക്കാരെ മാത്രമാണ് നിയമിച്ചിരുന്നത്.
എന്നാല്‍ തങ്ങള്‍ ഹിന്ദു മതാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകളെല്ലാം അങ്ങനെയാണ് നടത്തിയിരിക്കുന്നതെന്നും ജീവനക്കാര്‍ അറിയിച്ചു. ഇത് കാണിച്ച് ജീവനക്കാര്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കും.
COMMENTS