കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവുമായി സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഒത്തുചേര്‍ന്ന് പു...
കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവുമായി സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഒത്തുചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചു. ഭൂമിയിടപാട് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലുള്ള പ്രതിഷേധവുമായാണ് പുതിയ സംഘടന രൂപീകരിച്ചിട്ടുള്ളത്.
ഭൂമി ഇടപാട് ഒതുക്കിത്തീര്‍ത്താല്‍ പരസ്യ പ്രക്ഷോഭം നടത്തുമെന്നും പുതിയ സംഘടന വ്യക്തമാക്കി. സീറോ മലബാര്‍ സഭയുടെ സിനഡ് യോഗം ഇന്ന് അവസാനിക്കുകയാണ്. അതില്‍ മെത്രാന് സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കൈമാറാന്‍ സാധ്യതയുണ്ട്. റിപ്പോര്‍ട്ട് മിക്കവാറും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സംരക്ഷിച്ചുകൊണ്ടുള്ളതായിരിക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണം നടന്നിരിക്കുന്നത്.
വൈദികസമിതി അംഗങ്ങളെയും മുന്‍പ് പ്രശ്നം പഠിക്കാന്‍ വൈദിക സമിതി നിയോഗിച്ച ആറംഗ കമ്മീഷന് അംഗങ്ങളെയും കണ്ട് സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ തങ്ങള്‍ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും സാമ്പത്തിക പ്രശ്നം പരിഹരിക്കാവുന്നതാണെങ്കിലും ധാര്‍മ്മിക പ്രശ്നം എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പുതിയ സംഘടന ശക്തമായി വാദിക്കുന്നത്.
COMMENTS