ചെന്നൈ: സിനിമയിലെ പോലെതന്നെ ജീവിതത്തിലും മാന്യനായ വ്യക്തിയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. സൂര്യയുടെ നല്ല മനസ്സിനെക്കുറിച്ചാണ് സംവിധാ...
ചെന്നൈ: സിനിമയിലെ പോലെതന്നെ ജീവിതത്തിലും മാന്യനായ വ്യക്തിയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. സൂര്യയുടെ നല്ല മനസ്സിനെക്കുറിച്ചാണ് സംവിധായകന് വിഘ്നേശ് ശിവ പറയുന്നത്.
തന്റെ സഹസംവിധായകരുടെ മോശം സാമ്പത്തികസ്ഥിതിയെക്കുറിച്ച് സൂര്യയോട് പറഞ്ഞിരുന്നു. പിറ്റേ ദിവസം തന്നെ അവരെ സഹായിക്കാന്‍ സൂര്യ തയ്യാറായി. ഒരു പബ്ലിസിറ്റിയുമില്ലാതെ സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ സൂര്യ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിഘ്നേശ് ശിവ സംവിധാനം ചെയ്ത താനേ സേര്‍ന്ത കൂട്ടമാണ് സൂര്യയുടെ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.
അടുത്തസമയത്ത് സൂര്യ കുടുംബസമേതം ജോലിക്കാരന്റെ വിവാഹത്തിനെത്തിയതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
COMMENTS