ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഇന്ന് അത്യപൂര്‍വമായ സംഭവവികാസങ്ങള്‍ അരങ്ങേറി. രണ്ട് കോടതികള്‍ നിര്‍ത്തിവച്ചു. നാല് ജഡ്ജിമാര്‍ കോടതിയില്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഇന്ന് അത്യപൂര്‍വമായ സംഭവവികാസങ്ങള്‍ അരങ്ങേറി. രണ്ട് കോടതികള്‍ നിര്‍ത്തിവച്ചു. നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. കൊളീജിയത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
നീതിന്യായവ്യവസ്ഥയിലെ അസാധാരണ സംഭവമാണ് ഇതെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ പറഞ്ഞു. ജസ്റ്റീസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനവും വിളിച്ചിച്ചു. 12 മണിക്ക് വാര്‍ത്താസമ്മേളനം തുടങ്ങി.
വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റീസ് കുര്യന് ജോസഫ്, ജസ്റ്റീസ് മദന്‍.പി.ലോക്കൂര്‍, ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് എന്നിവരും പങ്കെടുത്തു.
സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധം കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണെന്നും തങ്ങള്‍ നിശ്ശബ്ദരായിരുന്നെന്ന് പിന്നീട് ആരും പറയാതിരിക്കാനാണ് ഈ പ്രതിഷേധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജസ്റ്റീസ്.ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തര്‍ക്കമുണ്ടായത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നടപടികളോടുള്ള പരസ്യമായ വിയോജിപ്പാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചീഫ്ജസ്റ്റീസിന്റെ നിലപാടിനെതിരെ കൊളീജിയത്തിലെ ഭൂരിപക്ഷം പേരും രംഗത്തുവന്നു. ഇത്തരത്തില്‍ ചീഫ് ജസ്റ്റീസിനെതിരായ നീക്കം അസാധാരണമായതാണ്.
എന്നാല്‍ ജഡ്ജിമാരുടെ ഈ അസാധാരണ നടപടിപടിയുടെ സാഹചര്യത്തില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അറ്റോര്‍ണി ജനറലിനോടൊപ്പം മാധ്യമങ്ങളെ കാണും. നാല് ജഡ്ജിമാരുടെയും നടപടി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാബെഞ്ച് വിലയിരുത്തും.
COMMENTS