തിരുവനന്തപുരം: സിനിമ - സീരിയല്‍ സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ബാത്ത്‌റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടന്‍ തന്നെ രഞ്ജിത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ സ്വദേശിയാണ് ശരണ്യ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും.
സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയുള്ള വഴക്കാണ് ശരണ്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇപ്പോള്‍ കെ.കെ.രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി, മഴവില്‍ മനോരമയിലെ സി.ബി.ഐ ഡയറിക്കുറുപ്പ് എന്നീ സീരിയലുകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് രഞ്്ജിത്ത്. സീരിയലുകള്‍ക്ക് പുറമെ ചില സിനിമകളും രഞ്ജിത്ത് ചെയ്തിട്ടുണ്ട്.
0 thoughts on “ സിനിമ - സീരിയല്‍ സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ആത്മഹത്യ ചെയ്തു”