ന്യൂഡല്‍ഹി: അധ്യാപിക മുഖത്തടിച്ച മൂന്നാം ക്ലാസുകാരിയുടെ കേഴ്വി ശക്തി നഷ്ടമായി. ഡല്‍ഹി ഭായ് പരമാനന്ദ് വിദ്യാ മന്ദിറിലാണ് സംഭവം. മുമ്പൊര...
ന്യൂഡല്‍ഹി: അധ്യാപിക മുഖത്തടിച്ച മൂന്നാം ക്ലാസുകാരിയുടെ കേഴ്വി ശക്തി നഷ്ടമായി. ഡല്‍ഹി ഭായ് പരമാനന്ദ് വിദ്യാ മന്ദിറിലാണ് സംഭവം.
മുമ്പൊരിക്കല്‍ അധ്യാപികയുടെ മര്‍ദ്ദനമേറ്റ് കുട്ടിയുടെ ചുമലിനു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് കുട്ടി കുറച്ചുനാള്‍ ചികിത്സയിലായിരുന്നു.
കുട്ടിയെ മര്‍ദിച്ചെന്നു കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനുശേഷം സ്കൂളിലെത്തിയ കുട്ടിയെ അധ്യാപിക വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ കുട്ടിയുടെ കേഴ്വി ശക്തി പൂര്‍ണമായി നഷ്ടമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അധ്യാപികയെ പിരിച്ചുവിടണമെന്ന ആവശ്യം കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിച്ചു. അധ്യാപികയെ ഒഴിവാക്കിയതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
Keywords: Teacher, slaps, hearing loss, Delhi

COMMENTS