മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അലിബാഗിലെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. കൃഷി ചെയ്യാനെന്ന പേരില്‍ ഈ സ്ഥലം വാങ്ങി 199...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അലിബാഗിലെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. കൃഷി ചെയ്യാനെന്ന പേരില്‍ ഈ സ്ഥലം വാങ്ങി 19960 ചതുരശ്ര അടി സ്ഥലത്ത് ഷാരൂഖ് ഖാന് ഫാം ഹൗസ് പണിയുകയായിരുന്നു.
ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചാണ് ഇന്‍കം ടാക്സ് നടപടി സ്വീകരിച്ചത്.
ദേജാവു ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് താരം 2004 ല്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് അവിടെ കെട്ടിടം പണിതു. അവിടെ കൃഷി നടത്തുകയോ വരുമാനം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല.
ആദായ നികുതി വകുപ്പ് നേരിട്ട് എടുത്ത നടപടിക്ക് 90 ദിവസത്തെ ഇളവുണ്ട്. താരത്തിന് ഇതിനിടെ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാം. അല്ലെങ്കില്‍ ആദായ നികുതി പ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടി വരും.
COMMENTS