തൃശ്ശൂര്‍: എടമുട്ടത്ത് ദേശീയപാതയില്‍ നടക്കാനിറങ്ങിയ രണ്ടുപേര്‍ ടെംപോ വാനിടിച്ചു മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാര...
തൃശ്ശൂര്‍: എടമുട്ടത്ത് ദേശീയപാതയില്‍ നടക്കാനിറങ്ങിയ രണ്ടുപേര്‍ ടെംപോ വാനിടിച്ചു മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ (70), കൊടുങ്ങൂക്കാരന്‍ വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെയാണ് സംഭവം നടന്നത്. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ഇവരെ കര്‍ണ്ണാടകയില്‍ നിന്ന് തിരുനല്‍വേലിക്ക് പോവുകയായിരുന്ന ബൊമ്മലാട്ടം കലാകാരന്മാര് സഞ്ചരിച്ചിരുന്ന ടെംപോ വാന്‍ പിന്നില്‍ നിന്നും ഇടിക്കുകയായിരുന്നു. ബന്ധുക്കളായ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്ത് കേസന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.
ഈ സ്ഥലത്ത് അപകടം പതിവായതിനാല്‍ പൊലീസ് ഇടപെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
COMMENTS