ന്യൂഡല്‍ഹി; രാജ്യം ഇന്ന് കനത്ത സുരക്ഷയില്‍ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പത്ത് ആസിയാന്‍ രാഷ്ട്രത്തലവന്മാര് ...
ന്യൂഡല്‍ഹി; രാജ്യം ഇന്ന് കനത്ത സുരക്ഷയില്‍ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.
പത്ത് ആസിയാന്‍ രാഷ്ട്രത്തലവന്മാര് ഇത്തവണ അതിഥികളായെത്തി. ഇവര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തി സംസ്ഥാനങ്ങളിലും സുരക്ഷശക്തമാക്കി.
23 ദൃശ്യങ്ങള്‍ ഇത്തവണ റിപ്പബ്ലിക് പരേഡില്‍ അണിനിരന്നു. ഓച്ചിറ കെട്ടുകാഴ്ചയുമായാണ് ഇത്തവണ കേരളമെത്തിയത്. നാലു വര്‍ഷത്തിന് ശേഷമാണ് കേരളത്തിന് പരേഡില്‍ പ്രാതിനിധ്യം ലഭിക്കുന്നത്.
ഇതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരേഡ് കാണാന്‍ നാലാം നിരയില്‍ ഇരിപ്പിടം ഒരുക്കിയത് കോണ്‍ഗ്രസ്സിന്റെ വിമര്‍ശനത്തിനിടയാക്കി. രാഹുല്‍ ഗാന്ധിയെ ബി.ജെ.പി അപമാനിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം.
COMMENTS