ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമ...
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി അറിയിച്ചു. നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സ്വയം സഹായസംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.
അടല്‍ പെന്ഷന് സ്കീം 80 ലക്ഷം ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടെന്നും കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്നും ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചികിത്സാ ചിലവ് കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്നും എല്ലാവര്ക്കും വീടെന്ന സ്വപ്നം 2022 ഓടെ യാഥാര്‍ത്ഥ്യമാകുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
COMMENTS