സിനിമ റിലീസാവുന്ന ദിവസങ്ങളില്‍ നായകന്മാര് ചാനലുകളില്‍ നിന്നു ചാനലുകളിലേക്ക് നെട്ടോട്ടമോടുന്ന കാലത്ത്, തന്റെ ആദ്യ ചിത്രമായ ആദിയുടെ റിലീസ...
സിനിമ റിലീസാവുന്ന ദിവസങ്ങളില്‍ നായകന്മാര് ചാനലുകളില്‍ നിന്നു ചാനലുകളിലേക്ക് നെട്ടോട്ടമോടുന്ന കാലത്ത്, തന്റെ ആദ്യ ചിത്രമായ ആദിയുടെ റിലീസിന് പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തിലായിരിക്കും.
ചിത്രത്തിന്റെ പ്രമോഷന് ജോലികള്‍ക്കു താനുണ്ടാവില്ലെന്നും ഹിമാലയത്തിലേക്ക് യാത്ര പോവുകയാണെന്നും സംവിധായകന് ജിത്തു ജോസഫിനെ പ്രണവ് അറിയിച്ചു. ജിത്തു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യാത്ര പ്രിയനായ പ്രണവ് ഇക്കാര്യം സിനിമയുടെ ജോലി തുടങ്ങുന്നതിനു മുന്‍പു തന്നെ ജിത്തു ജോസഫിനെ അറിയിച്ചിരുന്നതാണ്.
ചിത്രത്തിലെ ഏറ്റവും പുതിയ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളായിരുന്നു ട്രെയിലറിലുള്ളത്. എന്നാല്‍, ചിത്രത്തില്‍ നിറയെ ആക്ഷന്‍ രംഗങ്ങളില്ലെന്നും റിയലിസ്റ്റിക്കായ രംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്നും സംവിധായകന് പറയുന്നു.
COMMENTS