ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. സെന...
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്കിയ സിനിമ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ക്രമസമാധാനം തകര്‍ക്കുമെന്ന സംസ്ഥാനങ്ങളുടെ വാദവും കോടതി തള്ളുകയായിരുന്നു.
രാജസ്ഥാന്, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ വൈകോം 18 മോഷന്‍ പിക്ചേഴ്സ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചിട്ടും സിനിമയുടെ റിലീസ് തടയുന്നു എന്നതായിരുന്നു ഹര്‍ജിയില്‍ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
COMMENTS