കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നസ്രിയ നസിം. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ലോക...
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നസ്രിയ നസിം. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ലോകത്തു നിന്നും മാറി നിന്ന നസ്രിയ ഇപ്പോള്‍ അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരിച്ചുവരുന്നു.
സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ നസ്രിയ നിറഞ്ഞുനില്‍ക്കുകയായിരുന്നു.
ഇപ്പോള്‍ മുടി മുറിച്ച് സുന്ദരിയായ നസ്രിയയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്ത്, സുജിത്ത് എന്നിവരാണ് നസ്രിയയുടെ പുതിയ മേക്ക് ഓവറിന് പിന്നില്‍. അവര്‍ തന്നെയാണ് പുതിയ ചിത്രം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
COMMENTS