ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുന്ന് മണി വരെ നിര്‍ത്തി വെച്ച രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോഴും ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉ...
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുന്ന് മണി വരെ നിര്‍ത്തി വെച്ച രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോഴും ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു.
ബഹളത്തിനിടയില്‍ മുത്തലാഖ് ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി തേടി. എന്നാല്‍ ആദ്യം മഹാരാഷ്ട്രയിലെ ദളിത് സമരം ചര്‍ച്ചചെയ്തശേഷം മതിയെന്നായിരുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടത്. ബി.ജെ.പി സര്‍ക്കാര്‍ ദളിത് വിരോധമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
മുത്തലാഖ് ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രമന്ത്രിയുടെ ആവശ്യം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയി. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്ഗ്രസ്സുംആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷ ബഹളത്തിനിടെ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് മുത്തലാഖ് ബില്ല് അവതരിപ്പിച്ചു.
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അരുണ്‍ ജെയ്റ്റ്ലി തള്ളി. ഒരു സഭ പാസാക്കിയ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നു പറയുന്നത് ചട്ടവിരുദ്ധമാമെന്ന് അദ്ദേഹം പറഞ്ഞു.
ബഹളം കാരണം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
COMMENTS