BREAKING NEWS
Search

വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ജനങ്ങള്‍ ആശങ്കയില്‍



വയനാട്: വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. നീലഗിരി ജില്ലയിലെ മൂന്നു പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതും ഇവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തതോടെ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.

ഇതിനിടെ വയനാട്ടിലെ വന മേഖലകളില്‍ കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ്സുകള്‍ കണ്ടെത്തിയതോടെ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുരങ്ങുകള്‍ കൂട്ടത്തോടെ നഗരത്തിലും തമ്പടിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരെല്ലാം കുരങ്ങുപനി ഭീതിയിലാണ്.

എന്നാല്‍ ഈ വര്‍ഷം ഇതേവരെ വയനാട്ടില്‍ എവിടെയും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ജനങ്ങള്‍ ആശങ്കയില്‍