കോഴിക്കോട്: നടന് മോഹന്‍ലാലിനും കായികരംഗത്തിന്റെ അഭിമാനമായ പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്കി ആദരിച്ചു. ...
കോഴിക്കോട്: നടന് മോഹന്‍ലാലിനും കായികരംഗത്തിന്റെ അഭിമാനമായ പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്കി ആദരിച്ചു.
സര്‍വകലാശാല ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി.സദാശിവം ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചു.
സദസ്സിലേക്ക് ജസ്റ്റീസ് പി.സദാശിവത്തിനൊപ്പമാണ് മോഹന്‍ലാലും പി.ടി.ഉഷയും കുടുംബസമേതം എത്തിയത്. ദേശീയഗാനത്തിന് ശേഷം മോഹന്‍ലാലിനെയും ഉഷയെയും ആദരിച്ചു.
പ്രൊ ചാന്‍സിലര്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
COMMENTS