Search

സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട്: ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മത മൊഴി



കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. വൈദികര്‍ നിയോഗിച്ച കമ്മീഷന്  മുമ്പാകെയാണ് കര്‍ദ്ദിനാള്‍ കുറ്റസമ്മതം നടത്തിയത്.

ഫാദര്‍ ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് ഈ കുറ്റസമ്മത മൊഴിയുള്ളത്. ഭൂമി വില്‍പ്പനയില്‍ സഭാ നിയമങ്ങളോ സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ ഇതില്‍ചില ക്രമക്കേടുകള്‍ സംഭവിച്ചതില്‍ ദു:ഖമുണ്ടെന്നും കുറ്റസമ്മത മൊഴിയില്‍ അദ്ദേഹം പറയുന്നു. ഈ ഇടപാടില്‍ സാജു വര്‍ഗ്ഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.

കമ്മീഷന്റെ ചില സുപ്രധാന കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. കര്‍ദ്ദിനാള്‍ നേരിട്ടാണ് ഭൂമി ഇടപാട് നടത്തിയതെന്നും ഇതിലൂടെ സഭയ്ക്ക് കിട്ടേണ്ട പണം കിട്ടുമെന്ന് ഉറപ്പാക്കാനുള്ള ഇടപെടല്‍ നടത്തിയില്ലെന്നും സഭാ നിയമങ്ങളെ ബഹുമാനിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഭൂമി ഇടപാടിലൂടെ സഭയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തിയവര്‍ക്കെതിരെ സഭാ നിയമപ്രകാരവും സിവില്‍ നിയമപ്രകാരവുമുള്ള നടപടിയും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട്: ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മത മൊഴി