കൊല്ലം: കൊല്ലത്ത് പതിനാലുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയമോളുടെ മൊഴി മുഖവിലക്കെടുക്കാതെ പൊലീസ്. പതിനാലുകാരനെ കൊലപ്പെടുത്തി വീടി...
കൊല്ലം: കൊല്ലത്ത് പതിനാലുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയമോളുടെ മൊഴി മുഖവിലക്കെടുക്കാതെ പൊലീസ്. പതിനാലുകാരനെ കൊലപ്പെടുത്തി വീടിനു സമീപത്തു കൊണ്ടുപോയി മൃതദേഹം കത്തിച്ചത് ഒറ്റയ്ക്കാണെന്ന ജയമോളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കൊലപാതകത്തില്‍ വേറെ ആളുകള്‍ക്കു പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ. ശ്രീനിവാസ് പറഞ്ഞു. ശാസ്ത്രീയമായ പരിശോധനയും അമ്മയുടെ ഫോണ്‍ കോളുകളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ കൊല്ലപ്പെട്ട ജിത്തുവിന്റെ അച്ഛനെയും സഹോദരിയെയും മറ്റു ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. അച്ഛന്റെ അമ്മയെ സന്ദര്‍ശിച്ചിട്ടു മടങ്ങുമ്പോഴാണ് കുട്ടി കൊലചെയ്യപ്പെട്ടത്. അതിനാല്‍ അമ്മൂമ്മയെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് വീടിന് അടുത്തു താമസിക്കുന്ന അച്ഛന്റെ അമ്മയെ ജിത്തു കാണാന്‍ പോയിരുന്നു. മടങ്ങി വന്നപ്പോള്‍ അമ്മയ്ക്ക് സ്വത്ത് നല്‍കില്ലെന്ന് ജിത്തു പറഞ്ഞു. അതില്‍ പ്രകോപിതയായി ജിത്തുവിനെ കൊല്ലുകയായിരുന്നു എന്നാണ് അമ്മയുടെ മൊഴി,
Keywords: Kollam murder case, crime, police, arrest, death, mother killed son

COMMENTS