ന്യൂഡല്‍ഹി: ഗുജറാത്തിലെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് ബ്രിജ്ഗോപാല്‍ ലോയയുടെ മരണം ചീഫ് ജസ്റ്റീസ് ...
ന്യൂഡല്‍ഹി: ഗുജറാത്തിലെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് ബ്രിജ്ഗോപാല്‍ ലോയയുടെ മരണം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബെഞ്ച് പരിഗണിക്കും. നേരത്തെ ജസ്റ്റീസ് അരുണ്‍മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നത്.
ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് നാഗ്പ്പൂരിലെ ഗസ്റ്റ്ഹൗസില്‍ ജസ്റ്റീസിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഡിസംബര്‍ ഒന്നിനാണ് സംഭവം നടന്നത്.
ജഡ്ജിയുടെ കുടുംബത്തിന് സംശയങ്ങളുണ്ടെന്ന് കാണിച്ച് ജസ്റ്റീസ് എ.പി.ഷാ ചീഫ് ജസ്റ്റീസിന് കത്തു നല്‍കിയിരുന്നു. ഇതോടൊപ്പം അഭിഭാഷകരുടെ സംഘടനകളും ചീഫ് ജസ്റ്റീസിന് ഹര്‍ജിയും നല്‍കിയിരുന്നു.
COMMENTS