കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഒന്നാം വര്‍ഷത്തില്‍ ...
കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഒന്നാം വര്‍ഷത്തില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജിഷ്ണു അനുസ്മരണം നടത്തുന്നു. എന്നാല്‍ ജിഷ്ണുവിന്റെ കുടുംബത്തിന് ക്ഷണമില്ല.
കുടുംബാംഗങ്ങളും കൂട്ടുകാരും ഇന്ന് വളയത്തെ വീട്ടില്‍ ജിഷ്ണുവിന്റെ ഓര്‍മ്മകളുമായി ഒത്തുചേരും. അവര്‍ ഒത്തുചേര്‍ന്ന് ജന്മനാടായ വെളിയത്ത് നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡ് ഇന്ന് തുറക്കും.
കഴിഞ്ഞ ജനുവരി ആറിന് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജിഷ്ണുവിന്റെ മരണം ആത്മഹത്യയാണെന്ന് കോളേജ് മാനേജ്മെന്റ് വാദിച്ചപ്പോള്‍ ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും അതിനെ എതിര്‍ത്ത് രംഗത്തുവന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തലുണ്ടെന്ന് പുറത്തുവന്നതോടെ അവരുടെ വാദം ശക്തമായി. കേസ് വലിയ ചര്‍ച്ചയായി മാറി. രാഷ്ട്രീയപരമായും ഈ വിവാദം ഏറെ ചര്‍ച്ചയായി.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തുടക്കത്തില്‍ പൊലീസ് മടിച്ചതോടെ പൊലീസ് ആസ്ഥാനത്ത് നീതി തേടി ജിഷ്ണുവിന്റെ അമ്മയെത്തി. എന്നാല്‍ അവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായി. ഇതിനെതിരെയും ശക്തമായ പ്രതിഷേധമുണ്ടായി.
പിന്നീട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാനും വൈസ് പ്രിന്‍സിപ്പലും അറസ്റ്റിലായെങ്കിലും അവര്‍ക്ക് ജാമ്യം ലഭിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാമെന്ന് അറിയിച്ചു. എന്നാല്‍ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല.
COMMENTS