ഇന്ത്യന്‍ ചീട്ടുകൊട്ടാരം തകര്‍ന്നുതുടങ്ങി, ജയിക്കാന്‍ വേണ്ടത് 288 റണ്‍സ്, നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 3/35

സെഞ്ചൂറിയന്‍: നാട്ടിലെ ചത്ത പിച്ചുകളിലെ അഭ്യാസമല്ല ക്രിക്കറ്റെന്ന് ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീം തിരിച്ചറിയുന്നു. രണ്ടാം ടെസ്റ്റിലെ രണ്ടാം...

സെഞ്ചൂറിയന്‍: നാട്ടിലെ ചത്ത പിച്ചുകളിലെ അഭ്യാസമല്ല ക്രിക്കറ്റെന്ന് ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീം തിരിച്ചറിയുന്നു. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ 288 റണ്‍സ് വിജയലക്ഷ്യവും ഒരു ദിവസവും ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീം ക്യാപ്ടന്‍ ഉള്‍പ്പെടെ കൂടാരം കയറിക്കഴിഞ്ഞു. മൂന്നു വിക്കറ്റിന് 35 റണ്‍സെന്ന മാനംകെട്ട നിലയിലാണ് വമ്പന്‍മാരായ ഇന്ത്യന്‍ ടീം.

ആദ്യ ടെസ്റ്റിലെ മാനക്കേടില്‍ നിന്ന് അടുത്ത മാനക്കേടിലേക്കാണോ വിരാട് കോലിയും കൂട്ടരും പോകുന്നതെന്ന് നാളെ വൈകാതെ തന്നെ അറിയാം.

അഞ്ചാം ദിനത്തില്‍ ഒരു രക്ഷകന്‍ വന്നില്ലെങ്കില്‍ ഇന്ത്യയുടെ കാര്യം കഷ്ടമാവും. ഇനി 252 റണ്‍സ് കൂടിയാണ് വേണ്ടത്.  ചേതേശ്വര്‍ പുജാരയും (11) പാര്‍ഥിവ് പട്ടേലുമാണ് (5) ക്രീസില്‍. ഓപ്പണര്‍മാരായ വിജയിയും (9) ലോകേഷ് രാഹുലും (4) പൊരുതാതെ കീഴടങ്ങി.

വന്‍ ലീഡിലേക്കു കുതിച്ച ദക്ഷിണാഫ്രിക്കയെ മുഹമ്മദ് ഷമിയും ബുംമ്രയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് 287 റണ്‍സില്‍ ഒതുക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 258 റണ്‍സിനാണ് പുറത്തായത്.

80 റണ്‍സെടുത്ത എ ബി ഡി വില്ലേയ്‌ഴ്‌സും 61 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറും ചേര്‍ന്നാണ് ആതിഥേയരെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഡുപ്ലസി 48 റണ്‍സുമായി അവസാനം വരെ ചെറുത്തുനിന്നു.

മദ്ധ്യനിര ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തുനിന്നുവെങ്കിലും വാലറ്റം പെട്ടെന്നു തകര്‍ന്നടിഞ്ഞതാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്.

അവസാന അഞ്ചു വിക്കറ്റുകള്‍ 49 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. ഷമി നാലു വിക്കറ്റുകള്‍ വീഴ്ത്തി. ബുംറ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടേതിലും മിടുക്കന്മാരായ പേസര്‍മാര്‍ തങ്ങള്‍ക്കുണ്ടെന്നതാണ് ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷപകരുന്നത്.

Keywords: India, South Africa, Second Test, Virat Kohli

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഇന്ത്യന്‍ ചീട്ടുകൊട്ടാരം തകര്‍ന്നുതുടങ്ങി, ജയിക്കാന്‍ വേണ്ടത് 288 റണ്‍സ്, നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 3/35
ഇന്ത്യന്‍ ചീട്ടുകൊട്ടാരം തകര്‍ന്നുതുടങ്ങി, ജയിക്കാന്‍ വേണ്ടത് 288 റണ്‍സ്, നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 3/35
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgx71OJvjl8JpFcPNjVmnP8M5aLOKuP5Ev-mzxbaBCTofNBv583tkOUF8IE8sq6yIIv5rIGzRk_nHsGmyXaaEO3rvYHHDZYa30YANm6GUOEJW3-tYGarWOIzG9TwXvKY9CDtnaGzauSd2yZ/s640/virat+kohli+india.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgx71OJvjl8JpFcPNjVmnP8M5aLOKuP5Ev-mzxbaBCTofNBv583tkOUF8IE8sq6yIIv5rIGzRk_nHsGmyXaaEO3rvYHHDZYa30YANm6GUOEJW3-tYGarWOIzG9TwXvKY9CDtnaGzauSd2yZ/s72-c/virat+kohli+india.jpg
www.vyganews.com
https://www.vyganews.com/2018/01/india-335-in-day-4-of-centurion-test.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/01/india-335-in-day-4-of-centurion-test.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy