കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22 ലേക്ക് മാറ്റി. കേസിലെ ദൃശ്യങ്ങളടക്കം തനിക്കെതിരെയുള്ള മുഴുവ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22 ലേക്ക് മാറ്റി. കേസിലെ ദൃശ്യങ്ങളടക്കം തനിക്കെതിരെയുള്ള മുഴുവന്‍ തെളിവുകളുടെ പകര്‍പ്പുകളും ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും രണ്ടാംഘട്ട കുറ്റപത്രത്തോടൊപ്പം പൊലീസ് ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പുകളും ഉള്‍പ്പെടെ നൂറിലേറെ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി. വിചാരണയ്ക്ക് മുന്‍പായി ഈ തെളിവുകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നാണ് ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നത്.
COMMENTS