കൊച്ചി: കൊച്ചിയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ചനടത്തിയത് ബംഗ്ലാദേശികളാണെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് പേരാണ് അറസ്റ്റിലായത്. അവര്‍ ...
കൊച്ചി: കൊച്ചിയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ചനടത്തിയത് ബംഗ്ലാദേശികളാണെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് പേരാണ് അറസ്റ്റിലായത്. അവര്‍ മൂന്നുപേരും ബംഗ്ലാദേശികളാണ്.
പത്ത് വര്‍ഷം മുന്‍പാണ് ഇവര്‍ ബംഗാളില്‍ താമസമാക്കിയത്. ഇവര്‍ വ്യാജരേഖകളുണ്ടാക്കിയാണ് ബംഗാളില്‍ താമസിക്കുന്നതെന്നും പൊലീസ് കണ്ടെത്തി.
പൊലീസ് ബംഗാളിലെത്തി അന്വേഷണം നടത്തുന്നു എന്നു മനസ്സിലാക്കിയ പ്രതികളില്‍ ചിലര്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ ബോര്‍ഡര്‍ പൊലീസിന്റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്.
റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയശേഷം ട്രെയിനില്‍ കടന്നുകളയുന്നതാണ് ഇവരുടെ രീതി. ആക്രി പെറുക്കാനെന്ന പേരില്‍ ബംഗാളില്‍ നിന്നെത്തിയ സംഘമാണ് ഇവരെ സഹായിച്ചത്.
അറസ്റ്റിലായ പ്രതികളില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.
ഡല്‍ഹിയില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇവരെ കൊച്ചിയിലെത്തിക്കും.
COMMENTS