ഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള...
ഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഇതിനായി 2016 സുപ്രീംകോടതി വിധി ഭേദഗതി ചെയ്്തു. ദേശീയഗാനം വേണോ വേണ്ടയോ എന്ന് ഇനി മുതല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം.
ദേശീയഗാനം കേള്‍പ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ അതിനുവേണ്ടി പ്രത്യേക സമിതി രൂപീകരിച്ചെന്നും ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
COMMENTS