ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനാവില്ല. പാസ്പോര്‍ട്ടിലെ മേല്‍വിലാസം നല്‍കിയിരിക്കുന്ന അവസാന പേജ...
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനാവില്ല. പാസ്പോര്‍ട്ടിലെ മേല്‍വിലാസം നല്‍കിയിരിക്കുന്ന അവസാന പേജ് എടുത്തുമാറ്റാനുള്ള തയ്യാറെടുപ്പിലാണ് വിദേശകാര്യമന്ത്രാലയം.
അവസാന പേജില്‍ ഒരു വിവരവും ഇല്ലാതാക്കുന്നത് വിവരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് അണ്ടര്‍സെക്രട്ടറി സുരേന്ദ്ര കുമാര്‍ അറിയിച്ചു. ഇത് പാസ്പോര്‍ട്ട് ഉടമയെ ബാധിക്കില്ല.
2012 മുതലുള്ള പാസ്പോര്‍ട്ടുകള്‍ക്ക് ബാര്‍കോഡുകളുണ്ട്. ഇത് സ്കാന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭ്യമാകും. അടുത്ത ശ്രേണി മുതലാണ് മാറ്റമുണ്ടാകുന്നത്. എന്നാല്‍ ഇപ്പോള്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് കാലാവധി കഴിയുന്നതുവരെ ഈ രീതി തുടരാം.
പാസ്പോര്‍ട്ടിന്റെ കളറിലും മാറ്റം വരുത്താന്‍ വിദേശകാര്യമന്ത്രാലയത്തിന് ആലോചനയുണ്ട്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ ഇപ്പോഴുള്ള കളര്‍ നീലയാണ്. അത് ഓറഞ്ച് നിറത്തിലാക്കാനാണ് ആലോചിക്കുന്നത്. ഇത് എമിഗ്രേഷന്‍ നടപടി എളുപ്പത്തിലാക്കാന്‍ സഹായിക്കും.
COMMENTS