മലപ്പുറം: കോഴിക്കോട് ദേശീയപാതയ്ക്ക് സമീപം രാമപുരത്ത് കാനറാ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം നടന്നു. വിദേശ രീതിയില്‍ എ.ടി.എം മെഷീ...
മലപ്പുറം: കോഴിക്കോട് ദേശീയപാതയ്ക്ക് സമീപം രാമപുരത്ത് കാനറാ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം നടന്നു. വിദേശ രീതിയില്‍ എ.ടി.എം മെഷീന് കടത്തിക്കൊണ്ടുപോയി പണം തട്ടാനുള്ള ശ്രമമാണ് കോഴിക്കോട് നടന്നതെന്ന് പൊലീസ് അറിയിച്ചു.
എ.ടി.എം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും പണം നഷ്ടപ്പെട്ടതായി വിവരമില്ല. എ.ടി.എമ്മിന്റെ ക്യാമറയില്‍ കറുത്ത നിറം സ്പ്രേ ചെയ്തിരുന്നു. സി.സി ടി.വിയില്‍ കരി ഓയില്‍ തേച്ച മോഷ്ടാവിന്റെ ദൃശ്യം തെളിഞ്ഞിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തേഞ്ഞിപ്പാലത്തും സമാന കവര്‍ച്ചാശ്രമം നടന്നിരുന്നു. എന്നാല്‍ അവിടെയും പണം നഷ്ടമായിരുന്നില്ല.
COMMENTS