തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജരേഖ നല്കി ആഢംബര വാഹനം രജിസ്റ്റര്‍ചെയ്ത കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിന് മുന്പില് ഹാജരായി. ഇ...
തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജരേഖ നല്കി ആഢംബര വാഹനം രജിസ്റ്റര്‍ചെയ്ത കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിന് മുന്പില് ഹാജരായി. ഇന്ന് രാവിലെ പത്തു മണി മുതല്‍ ഒരു മണി വരെ ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അമല പോള്‍ ആഢംബരവാഹനം രജിസ്റ്റര്‍ ചെയ്ത വകയില്‍ 20 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവില്‍ കിട്ടേണ്ടിയിരുന്നത്. എന്നാല്‍ പുതുച്ചേരിയില്‍ വ്യാജരേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയത് ഒന്നരലക്ഷം രൂപ മാത്രമാണ്.
അമല പോള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നേരത്തെ നടന് സുരേഷ്ഗോപിയും ഫഹദ് ഫാസിലും ഇതേ കേസില്‍ മുന്കൂര്ജാമ്യമെടുത്തിരുന്നു.
COMMENTS