തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് ജാമ്യ...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.
എ.കെ.ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണി കേസിലെ വാദിയായ യുവതി നല്കിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. എന്നാല്‍ പിന്നീട് കേസ് പിന്‍വലിക്കാനായി യുവതി കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് യുവതി കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പിന്‍വലിക്കുകയായിരുന്നു.
COMMENTS